മഞ്ഞുമലകളുടെ നാട്ടില്‍
കുറച്ചു നാള്‍ മുന്‍പ് അലാസ്‌കയിലേയ്ക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളോടെ ഞാനീ ഫോട്ടോ ബ്ലോഗിന് തുടക്കം കുറിക്കട്ടെ...
അലാസ്‌ക - USA യിലെ ഏറ്റവും വലിയ സംസ്ഥാനം. ഇന്‍ഡ്യയുടെ നേര്‍പകുതിയോളം വലിപ്പമുണ്ടതിന്. ഇത് USA-യുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ, വടക്കുപടിഞ്ഞാറേ മൂലയില്‍, കാനഡയ്ക്കും പടിഞ്ഞാറാണ് അലാസ്‌ക സ്ഥിതി ചെയ്യുന്നത്. പ്ലെയിനില്‍ പത്തു മണിക്കൂര്‍ യാത്ര ചെയ്‌തിട്ടാണ് ആന്‍കറേജ് എന്ന നഗരത്തില്‍ എത്തിയത്.
അലാസ്‌കയുടെ പ്രകൃതിഭംഗി എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എന്റെ എല്ലാ പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു അവിടെ കണ്ട കാഴ്ചകള്‍!!
അതിന്റെ ചെറിയൊരംശം മാത്രമേ ചിത്രങ്ങളിലൂടെ ഇവിടെ പകര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂ.
ഞങ്ങള്‍ പോയത് വേനല്‍ക്കാലത്ത് ആയിരുന്നു. അപ്പോള്‍ അവിടെ വളരെ നീണ്ട പകലും, ചെറിയ രാത്രിയുമായിരുന്നു. വെളുപ്പിനേ മൂന്നു മണിക്ക് ഉദിക്കുന്ന സൂര്യന്‍ അസ്തമിക്കുന്നത് രാത്രി പതിനൊന്ന് മണിക്കായിരുന്നു.
R.V. (Recreational Vehicle) എന്ന വാഹനത്തിലാണ് ഞങ്ങള്‍ താമസിച്ചതും, സഞ്ചരിച്ചതും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സഞ്ചരിക്കുന്ന വീട്.
A small RV for up to four people. This the one we used.
Part of kitchen showing oven, microwave and coffee maker.
ഊണും ഉറക്കവും എല്ലാം അതില്‍ തന്നെ. അതിനകത്ത് എല്ലാ സൗകര്യങ്ങളുമുണ്ട്. കിടപ്പുമുറി, ഡൈനിംഗ് ടേബിള്‍, സോഫ, ഗ്യാസ് സ്റ്റൗ, ഫ്രിഡ്ജ്, ഓവന്‍, മൈക്രോവേവ്, വാട്ടര്‍ ഹീറ്റര്‍, കുളിമുറി, ഷവര്‍, എ.സി, ഹീറ്റര്‍, TV , DVD player- എന്നു വേണ്ടാ, ഒരു വീട്ടിലേയ്ക്കാവശ്യമുള്ള എല്ലാം അതിനകത്തുണ്ട്. അതിനകത്തുള്ള യാത്രയും ജീവിതവും എനിക്ക് ശരിക്കും ഇഷ്ടമായി.
Bedroom above driver's cabin with queen size bed.
Another scene of kitchen showing sink, gas stove and coffee maker.
Dining table and seats which become a bed at night.
R.V. അമേരിക്കയില്‍ സാധാരണ കണ്ടു വരുന്ന ഒരു വാഹനമാണ്. ഇതിന് നമുടെ നാട്ടില്‍ "കാരവന്‍" എന്നാണ് പറയുന്നത്. നമ്മുടെ മമ്മുട്ടിക്കും, സുരേഷ് ഗോപിക്കുമൊക്കെ ഇത്തരം വാഹനം സ്വന്തമായിട്ടുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു.
R.V ഓടിക്കാന്‍ ഡ്രൈവറെയൊന്നും കിട്ടില്ല. വണ്ടി വാടകയ്ക്കെടുക്കുന്ന ആള്‍ തന്നെ അതോടിക്കണം. ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാക്കാനായി വണ്ടി തരുന്നതിനു മുന്‍പ് ഇരുപത് മിനിറ്റ് ഒരു വീഡിയോ കാണിക്കും. അതു കണ്ടാലേ കീ തരൂ.
RV on the road
രാത്രിയില്‍ R.V. പാര്‍ക്ക് ചെയ്യാനുള്ള R.V. പാര്‍ക്കുകള്‍ അലാസ്‌കയില്‍ എല്ലായിടത്തും ഉണ്ട്. അവിടെ നമുക്ക് വെള്ളവും, ഇലക്ട്രിസിറ്റിയും R.V. യിലേയ്ക്ക് പിടിപ്പിക്കാം. പാര്‍ക്കിനോട് ചേര്‍ന്ന കെട്ടിടത്തില്‍ കുളിക്കാനും, തുണികള്‍ അലക്കാനും, ഉണങ്ങാനുമൊക്കെ സൗകര്യം ഉണ്ട്.
RV Park
ഗ്ലേസിയറുകളുടെ നാടാണ് അലാസ്‌ക. മലകളില്‍ നിന്നും താഴേയ്ക്ക് ഒച്ചിറങ്ങുന്ന വേഗത്തില്‍ നിരങ്ങി ഇറങ്ങുന്ന ഭീമന്‍ ഐസ് നദികളാണ് ഗ്ലേസിയറുകള്‍!
A glacier.
A scene from the cruise boat.
Ice chunks from the glacier floating in water.
ബോട്ടിലൂടെ യാത്ര ചെയ്ത് ചില ഗ്ലേസിയറുകളെ തൊട്ടടുത്തു കാണാനായി. പിന്നെ അത്തരം ഒരു ഗ്ലേസിയറില്‍ വിമാനത്തില്‍ ചെന്നിറങ്ങാന്‍ എനിക്ക് ഭാഗ്യമുണ്ടായി. വലിയൊരു തുമ്പിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചെറിയ വിമാനം. ആറു പേര്‍ക്കു മാത്രം കേറാന്‍ പറ്റും. ഒന്നര മണിക്കൂര്‍ ട്രിപ്പിന് ഒരാള്‍ക്ക് 275 ഡോളര്‍.
ആ പഴഞ്ചന്‍ വിമാനം കണ്ടാല്‍ തന്നെ അതില്‍ കയറാന്‍ പേടി തോന്നും. പിന്നെ അന്നത്തെ ഒരാവേശത്തിന്റെ പുറത്ത് അങ്ങ് കയറി എന്നു മാത്രം.
Office of Air Taxi at Talkeetna.
A scene from the plane.
Our plane and pilot on ice.
മാസങ്ങള്‍ക്കു മുന്‍പേ ബുക്ക് ചെയ്തതായിരുന്നു ഈ പ്ലെയ്ന്‍ ട്രിപ്. കാലാവസ്ഥ മോശമാണെങ്കില്‍ കമ്പനി ഗ്ലേസിയര്‍ ലാന്‍ഡിംഗ് കാന്‍സല്‍ ചെയ്യും. പകരം മലകള്‍ക്കും ഗ്ലേസിയറിനും മുകളിലൂടെ പറന്നിട്ടു തിരിച്ചു പോരും. പണമൊന്നും മടക്കിത്തരില്ല. ഞങ്ങളുടെ ട്രിപ് പത്തര മണിക്കായിരുന്നു. അതിനു മുന്‍പ് രാവിലെ പോയ പ്ലെയിനുകളെല്ലാം ഗ്ലേസിയറില്‍ ഇറങ്ങാതെ തിരിച്ചു വന്നു. ഞങ്ങളുടെ കാര്യവും സംശയത്തിലായിരുന്നു. ഭാഗ്യത്തിനു ഞങ്ങളുടെ ലാന്‍ഡിംഗ് സമയം ആയപ്പോഴേക്കും തെളിഞ്ഞ കാലാവസ്ഥ ആയി. അതുകൊണ്ട് ഗ്ലേസിയറില്‍ ചെന്നിറങ്ങാന്‍ പറ്റി.
ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു ഗ്ലേസിയര്‍ ലാന്‍ഡിംഗ്. ശരിക്കും പറഞ്ഞാല്‍ കൈലാസത്തില്‍ ചെന്നിറങ്ങിയ പ്രതീതി തോന്നി. എവിടെ നോക്കിയാലും മഞ്ഞ് മൂടി നില്‍ക്കുന്ന മലനിരകള്‍. കാലിനടിയില്‍ 600 അടി കനത്തില്‍ ഐസ്!! എങ്ങും ശൂന്യത, ഏകാന്തത.
പൈലറ്റ് പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഉറക്കെ കൂവി ശബ്ദമുണ്ടാക്കി. അത് മലകളില്‍ തട്ടി പലതവണ പ്രതിധ്വനിച്ചു. അപ്പോള്‍ കേള്‍ക്കാം മറുപടിയായി ദൂരെ നിന്നും ഒരു കൂവല്‍. വിജനമായ ഈ മഞ്ഞു മലയില്‍ മരവിപ്പിക്കുന്ന തണുപ്പില്‍ രണ്ടും മൂന്നും ദിവസം ക്യാമ്പ് ചെയ്യുന്ന സാഹസികരുണ്ടത്രേ. അവരെ പ്ലെയ്നില്‍ കൊണ്ടു പോയി ഇറക്കും. ക്യാമ്പ് തീരുമ്പോള്‍ പ്ലെയ്ന്‍ പോയി അവരെ തിരിച്ചു കൊണ്ടു വരും. അവരാണ് ഞങ്ങളുടെ കൂവലിന് മറുപടി തന്നത്.
ഗ്ലേസിയറിനു മുകളില്‍ ചെലവഴിച്ച അര മണിക്കൂര്‍ അലാസ്ക ട്രിപ്പിലെ ഏറ്റവും നല്ല അനുഭവമായി ഇന്നും ഓര്‍മ്മയില്‍ പച്ച പിടിച്ചു നില്‍ക്കുന്നു.
Beautiful scene of ice capped mountains.
അലാസ്‌കയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണം "ഡെനാലി നാഷണല്‍ പാര്‍ക്ക്" ആണെന്നു തോന്നുന്നു.
പാര്‍ക്ക് എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം മനസ്സില്‍ തോന്നുന്നത് പൂക്കളും, ബെഞ്ചുകളും, കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യങ്ങളും ഒക്കെയുള്ള ചെറിയൊരു സ്ഥലമാണ്. പക്ഷെ അമേരിക്കയില്‍ പാര്‍ക്ക് എന്നു പറഞ്ഞാല്‍ മിക്കവാറും വലിയൊരു കാടായിരിക്കും. ഏതാണ്ട് എല്ലാ പാര്‍ക്കുകളിലും മാനുകള്‍ ഉണ്ടാകും. കുറേ പാര്‍ക്കുകളില്‍ കരടികളും മറ്റു പല മൃഗങ്ങളും ഉണ്ട്. ഡെനാലി നാഷണല്‍ പാര്‍കക്കിന് 19,000 sq.km areaയുണ്ട്. അതായത് ഏതാണ്ട് നമ്മുടെ കേരളത്തിന്റെ പകുതി! അതില്‍ വീടുകളോ, ജനവാസമോ ഇല്ല. വന്യമൃഗങ്ങളും, സമ്മറില്‍ മൂന്നോ നാലോ മാസം പകല്‍ സമയെത്തെത്തുന്ന ടൂറിസ്റ്റുകളുമാണ് ആകെയുള്ളത്. (തണുപ്പുകാലത്ത് മാസങ്ങളോളം പാര്‍ക്ക് മുഴുവനും മഞ്ഞിനടിയിലായിരിക്കും.) ഓരോ അരമണിക്കുറിലും ഓടുന്ന പാര്‍ക്കിന്റെ ബസ്സ് മാത്രം.
ഈ പാര്‍ക്കിലൂടെ നാലു മണിക്കൂര്‍, എട്ടു മണിക്കൂര്‍, പന്ത്രണ്ടു മണിക്കൂര്‍ എന്നീ ബസ്സ് ട്രിപ്പുകള്‍ ഉണ്ട്. എട്ടുമണിക്കൂര്‍ ട്രിപ്പിനാണു ഞങ്ങള്‍ പോയത്. നാലു മണിക്കൂര്‍ പര്‍ക്കിനുള്ളിലേക്കും തിരിച്ചും. മനോഹരമായ ദൃശ്യങ്ങളുടെ ഘോഷയാത്ര. വന്യമൃഗങ്ങളും ധാരാളം.
പാര്‍ക്കിലെ ചില ദൃശ്യങ്ങള്‍ താഴെക്കാണാം.
Park Bus for sightseeing in Denali National Park.
Scene from Denali National Park.
Scene from Denali National Park.
Scene from Denali National Park.
എന്നെ അതിശയിപ്പിച്ച അലാസ്‌കയിലെ മറ്റൊരു സംഗതി അവിടത്തെ പൂക്കളുടെ ഭംഗിയും, വൈവിദ്ധ്യവുമാണ്. ഗ്ലേസിയറില്‍ നിന്നും ഒഴുകിയെത്തുന്ന ധാതുസമ്പുഷ്ടമായ വെള്ളം ആണത്രേ പൂക്കളുടെ നിറത്തിനും, അഴകിനും കാരണം. ആ ഭംഗി എത്ര കണ്ടിട്ടും കണ്ണുകള്‍ക്കും, ക്യാമറയ്ക്കും കൊതി തീര്‍ന്നില്ല.
അതിമനോഹരമായ അലാസ്‌കയില്‍ നിന്നും മടങ്ങുമ്പോള്‍ മനസ്സിന്റെ ഒരു കോണ് അവിടെ ഉപേക്ഷിച്ചു പോന്നതു പോലെ തോന്നി.
63 comments:
ഈ ബ്ലോഗിന്റെ കമന്റടി ഉദ്ഘാടനം ഞാന്‍ ഇതിനാല്‍ നിര്‍വഹിക്കുന്നു. !!
കണ്ടിട്ട് കൊതിയാകുന്നു, അവിടൊക്കെ ഒന്ന് കറങ്ങിനടക്കാന്‍. ചിത്രങ്ങള്‍ അതി മനോഹരം വായാടി.
ആഹ! നേരത്തേ ഇവിടെ വന്നപ്പോ കമന്റാന്‍ പറ്റുന്നില്ലായിരുന്നു..
അതിമനോഹര ചിത്രങ്ങള്‍.....:)
ഇങ്ങനെ കൊതിപ്പിക്കരുത് മനുഷ്യരെ....
ഉം എന്നാലും ഇങ്ങനെങ്കിലുമൊക്കെ ഇതൊക്കെ കാണാനായല്ലോ...അലാസ്ക എന്നും പറഞ്ഞിട്ട് കൊറേ ആര്‍വി ചിത്രങ്ങളാണോ ഇട്ടത് എന്നാ ആദ്യം വിചാരിച്ചത്..താഴേക്കു വന്നപ്പൊഴല്ലേ കോട്ടയം അയ്യപ്പാസ്..! :)
ചിത്രങ്ങളെല്ലാം ഗംഭീരം തന്നെ.
ആ മഞ്ഞു ചിത്രങ്ങള്‍ കൂടുതലിഷ്ടമായി... :)
വളരെ നല്ല പടങ്ങള്‍, നല്ല വിവരണം. thanks a TON !!!
അല്ല, ആ കാരവാന്‍ നമ്മള്‍ക്ക് തന്നെ ഓടിച്ചു കൊണ്ട് പോകാവോ ? അതോ അതിന്റെ തന്നെ ഡ്രൈവര്‍ കൂടെ വരുമോ ?
ഗ്ലേസിയര്‍ ലാന്‍ഡിംഗ്....ഹോ...കൊതിയാവുന്നു....പണ്ട് ഏതോ ജയിംസ് ബോണ്ട് പടത്തില്‍ കണ്ടപ്പോ തന്നെ ഒന്ന് പയറ്റി നോക്കണം എന്ന് തോന്നിയതാ.
പൂക്കള്‍ !!! മനോഹരം.
ചില പടങ്ങള്‍ കോപ്പി ചെയ്തോട്ടെ?
വായാടി, തുടക്കം അതിമനോഹരം, അതിഗംഭീരം. എന്താ beauty (sorry, it's not about you, the pictures . Please don't misunderstand). ഓരോ ഫോട്ടോസും മനോഹരം. ഇതെല്ലാം നേരില്‍ കാണാനും ഒരു ഭാഗ്യം വേണം. ഇതു പറയുമ്പോള്‍ ഇത്തിരി അസൂയയും (ഒത്തിരി ഉണ്ടെങ്കിലും പുറമേ ഭാവിക്കുന്നില്ല) ഇല്ലാതില്ല. ഹൃദയം നിറഞ്ഞ ആശംസകള്‍. അടുത്ത ബ്ലോഗിനായി കാത്തിരിക്കുന്നു.
Whatever you do or dream you can do – begin it. Boldness has genius and power and magic in it.
- Johann Wolfgang von Goethe
നല്ല പടം. ആ വണ്ടി ഇഷ്ട്ടായി, കൊടുക്കുന്നോ ..??
വായാടീ, പടം പിടിക്കാനറിയാട്ടോ.. നല്ല പടങ്ങൾ.. സാങ്കേതികമായൊന്നും എനിക്ക് മണ്ണാങ്കട്ടയും അറിയില്ല.. പക്ഷെ കാഴ്ചയിൽ സുന്ദരം.. പിന്നെ ഈ സ്ഥലമൊക്കെ ഞാൻ പണ്ടേ കണ്ടതായത് കൊണ്ട് എനിക്ക് വലിയ രസമൊന്നും തോന്നിയില്ല.. നമ്മുടെ കേരളത്തിലെ ആ ഒരു മനോഹാരിതയില്ലെന്നേ.. അതല്ലേ ഞാൻ തിരികെ പോന്നത്.. ഏത് .. (ഹേയ്, തീരെ അസൂയയില്ലാട്ടോ.. )
വായാടി എന്താ കാഴ്ച്ചകൾ!!! .ഗ്ലേസിയർ ലാൻഡിംഗും പടങ്ങളും ശെരിക്കും കൊതിപ്പിച്ചു.അവിടെ ഒക്കെ പോകാൻ കഴിഞ്ഞത് ചില്ലറ കാര്യല്ല .എയർ ടാക്സി ഒഫീസിന്റെ കോലം കണ്ടിട്ടും അതീ കയറാൻ കാണിച്ച ധൈര്യം സമ്മതിച്ചു.പാർക്കിൽ കണ്ണെത്തുന്ന ദൂരത്തൊന്നും വേറെ വണ്ടിയോന്നും പാർക്ക് ബസ്സ് പോലും ഇല്ലല്ല്ലൊ അതെന്താ സീസണല്ലേ ?
ആദ്യ പൊസ്റ്റല്ലേ നല്ല കളർഫുൾ ആവട്ടെ എനൊന്നും വിചാരിച്ചില്ലല്ലോ അല്ലേ ? അല്ലാ ഇനി കൊതിപിടിച്ചാരേലും ചക്രം മുടക്കി അവിടെ വരെ പോയിട്ടിതൊന്നും കണ്ടില്ലങ്കിലാണ്
ഗംഭീരപോസ്റ്റ്!
:)
വയാടിക്കെന്തുകൊണ്ട് ഒരു സഞ്ചാര ബ്ളോഗു തുടങ്ങിക്കൂട?
**തെച്ചിക്കോടന്‍-
ഈ ബ്ലോഗിന്റെ ആദ്യപോസ്റ്റിന് ആദ്യകമന്റിട്ട തെച്ചിക്കോടന് പ്രത്യേക നന്ദി.
**സ്വപ്നാടകന്‍, ശ്രീ, Captain Haddock, സഖി, കൂതറHashimܓ , Manoraj, vinus, പാഞ്ചാലി , ഭാനു കളരിക്കല്‍,
നിങ്ങളുടെ കമന്റുകള്‍ക്കും പ്രോല്‍സാഹനത്തിനും വളരെ നന്ദി.
ഇനി ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം.
**Captain Haddock-"അല്ല, ആ കാരവാന്‍ നമ്മള്‍ക്ക് തന്നെ ഓടിച്ചു കൊണ്ട് പോകാവോ ? അതോ അതിന്റെ തന്നെ ഡ്രൈവര്‍ കൂടെ വരുമോ?"
R.V ഓടിക്കാന്‍ ഡ്രൈവറെയൊന്നും കിട്ടില്ല. വണ്ടി വാടകയ്ക്കെടുക്കുന്ന ആള്‍ തന്നെ അതോടിക്കണം. ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാക്കാനായി വണ്ടി തരുന്നതിനു മുന്‍പ് ഇരുപത് മിനിറ്റ് ഒരു വീഡിയോ കാണിക്കും.
**vinus-"പാർക്കിൽ കണ്ണെത്തുന്ന ദൂരത്തൊന്നും വേറെ വണ്ടിയോന്നും പാർക്ക് ബസ്സ് പോലും ഇല്ലല്ല്ലൊ അതെന്താ സീസണല്ലേ ?"
വിനു, പാര്‍ക്ക് എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം മനസ്സില്‍ തോന്നുന്നത് പൂക്കളും, ബെഞ്ചുകളും, കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യങ്ങളും ഒക്കെയുള്ള ചെറിയൊരു സ്ഥലമാണ്. പക്ഷെ അമേരിക്കയില്‍ പാര്‍ക്ക് എന്നു പറഞ്ഞാല്‍ മിക്കവാറും വലിയൊരു കാടായിരിക്കും. ഏതാണ്ട് എല്ലാ പാര്‍ക്കുകളിലും മാനുകള്‍ ഉണ്ടാകും. കുറേ പാര്‍ക്കുകളില്‍ കരടികളും മറ്റു പല മൃഗങ്ങളും ഉണ്ട്. ഡെനാലി നാഷണല്‍ പാര്‍കക്കിന് 19,000 sq.km areaയുണ്ട്. അതായത് ഏതാണ്ട് നമുടെ കേരളത്തിന്റെ പകുതി! അതില്‍ വീടുകളോ, ജനവാസമോ ഇല്ല. വന്യമൃഗങ്ങളും, സമ്മറില്‍ മൂന്നോ നാലോ മാസം പകല്‍ സമയെത്തെത്തുന്ന ടൂറിസ്റ്റുകളുമാണ് ആകെയുള്ളത്. (തണുപ്പുകാലത്ത് മാസങ്ങളോളം പാര്‍ക്ക് മുഴുവനും മഞ്ഞിനടിയിലായിരിക്കും.) ഓരോ അരമണിക്കുറിലും ഓടുന്ന പാര്‍ക്കിന്റെ ബസ്സ് മാത്രം. അതുകൊണ്ടാണ് ഞങ്ങള്‍ പോയത് പീക്ക് സീസണിലായിട്ടും തിരക്കൊന്നും കാണാത്തത്. മറുപടി കണ്ട് പേടിക്കണ്ട. എഴുതി തുടങ്ങിയപ്പോള്‍ ഹരം വന്നതാണ്.:)
**ഭാനു കളരിക്കല്‍-"വായാടിക്കെന്തുകൊണ്ട് ഒരു സഞ്ചാര ബ്ളോഗു തുടങ്ങിക്കൂടാ?
ഭാനു, നീണ്ട യാത്രാവിവരണം എഴുതാനുള്ള കഴിവൊന്നും എനിക്കില്ല. അതുകൊണ്ട് ഇതൊരു സഞ്ചാര/ഫോട്ടോബ്ലോഗ് ആയി കൊണ്ടുനടക്കാമെന്ന് കരുതുന്നു.
വായാടീ,
ആദ്യം പുതിയ ബ്ലോഗിന് ഭാവുകങ്ങള്‍. അലാസ്കയ്ക്ക് കൊതിപ്പിക്കുന്ന ഭംഗി. എല്ലാം തികഞ്ഞ ഒരു മനോമോഹിനി തന്നെ. അനുരാഗം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
കേട്ടിടത്തോളം തോന്നുന്നത് ഗ്ലേസിയെര്സ് നേരില്‍ക്കാണണം. എന്നാണ് . എങ്കിലേ അതി ബൃഹത്തായ അവയുടെ വ്യാപ്തി മനസ്സിലാകൂ...
പൂക്കള്‍ അതി മനോഹരം. ഒരു വര്‍ണ്ണപ്രപഞ്ചം തന്നെ... പടങ്ങള്‍ എല്ലാം നല്ലോണം പതിഞ്ഞിട്ടുണ്ടല്ലോ :)...
എന്നെങ്കിലും ഒരിക്കല്‍ പോകണമെന്നാഗ്രഹം... (നടക്കുമോ എന്തോ?)...
ഹിമാനികള്‍ ആഗോള താപം മൂലം കുറേശ്ശെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതോര്‍ക്കുമ്പോള്‍ വിഷമമുണ്ട്.
ആശംസകള്‍!!!
അതിമനോഹരം-പൂക്കളും ,മലകളും -എനിക്ക് ചിറകുകളുണ്ടായിരുന്നെങ്കില്‍!!!!
വായാടിയേ, ..... ഫോട്ടോസ് ഒക്കെ മനോഹരം തന്നെ..തന്നെ.ചില സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് നേരത്തെ വരാന്‍ സാധിച്ചില്ല.പക്ഷെ സഖിയുടെ കൂടെ നേരത്തെ ബ്ലോഗ് ഇല്‍ സ്ഥലം പിടിച്ചിരുന്നു.പിന്നെ ഒരു കപ്പല്‍ യാത്ര ഉണ്ടത്രേ..ഒന്ന് രെണ്ട് മാസം കഴിഞ്ഞു,അലാസ്കയിലേക്ക്.ഇപ്പോള്‍ കണ്‍ഫ്യൂഷന്‍ ഇലാ...പോകണോ..വേണ്ടയോ..പോകണോ...വേണ്ടയോ.ഹോ.!
:)
:)
:)
നല്ല photos....ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും പൊരട്ടെ...
ബ്യൂട്ടിഫുള്‍ ഫോട്ടോസ് ട്ടോ വായാടീ..
നല്ല ഭംഗിയുള്ള പൂക്കള്‍.. എന്താ രസം
വായാടീ - പോസ്റ്റിനെപ്പറ്റിയും ബ്ലോഗിനെപ്പറ്റിയും ഒരുപാട് പറയാനുണ്ട്.
പടങ്ങള്‍ മനോഹരം. യാത്രാനുഭവം അത്യുഗ്രനായിരുന്നെന്ന് ഊഹിക്കാനാവും. ആ തുമ്പി വിമാനത്തില്‍ മഞ്ഞുമലകള്‍ക്കും നദികള്‍ക്കും മീതെ പറന്ന് നടന്ന് അതിന് മുകളില്‍ ചെന്നിറങ്ങിയിട്ട് തട്ടിപ്പോയാലും കുഴപ്പമില്ല. പക്ഷെ അനുഭവിച്ചത് ഉള്ളില്‍ത്തന്നെ കുഴിച്ച് മൂടരുത്. എഴുതിപ്പൊലിപ്പിച്ച് കൊതിപ്പിച്ച് കൊല്ലണം :)ചുമ്മാ കൊല്ലെന്നേ :)
പേരിലുള്ളത് സ്വഭാവത്തിലും കാണിക്കുക. ഫോട്ടോകള്‍ക്ക് ചുമ്മാ അടിക്കുറിപ്പ് പോലെ എഴുതാതെ ശരിക്കും വായാടിയാകുക :)ഒക്കെ വിശദമായി പറയുക. ഉദാഹരണത്തിന് ആ തുമ്പി വിമാനത്തില്‍ എത്രപേര്‍ക്ക് കയറാം, എത്ര ഡോളര്‍ ചാര്‍ജ്ജ് ചെയ്യുന്നു അവര്‍ എന്നൊക്കെയുള്ള കാര്യങ്ങള്‍. സാരമില്ല ഇനിയായാലും എഴുതിച്ചേര്‍ത്താം മതി. ഇവിടെ മറ്റ് പലരും ചോദിച്ച ചോദ്യങ്ങളുടെ ഉത്തരവും പോസ്റ്റില്‍ അപ്പ്‌ഡേറ്റ് ചെയ്യണം. അങ്ങനെ താമസിയാതെ ഇതൊരു കിടിലന്‍ യാത്രാവിവരണ ബ്ലോഗ് ആയിക്കോളും :)
ഓഫ് ടോപ്പിക്ക്:-
പിന്നെ ആ ആര്‍.വി.... ഹോ അതെന്റെ ഒരു സ്വപ്നമാണ് വായാടീ. വയസ്സാന്‍ കാലത്ത് മോളെ കെട്ടിച്ച് വിട്ടിട്ട് ഞാനങ്ങനെ ഒന്ന് ഉണ്ടാക്കി കറങ്ങി നടക്കും. പോകുന്ന വഴിക്ക് നിര്‍ത്തുന്നിടത്ത് പാചകം ചെയ്ത് തിന്ന് കുടിച്ച് ബോധം കെട്ട് കിടന്നുറങ്ങി അങ്ങനെ അങ്ങനെ. യു.കെ.യില്‍ ആയിരുന്നപ്പോള്‍ ഞാനിത്തരം ആര്‍.വി.കളുടെ ഡിസൈന്‍ നോട്ടമിട്ടിരുന്നതാണ്. പക്ഷെ കിട്ടിയില്ല. നമ്മുടെ നാട്ടില്‍ ഉണ്ടാക്കുന്നതിലൊക്കെ സ്പേസ് മാനേജ്മെന്റ് അത്ര ശരിയല്ല. ഉദാഹരണത്തിന് ഡ്രൈവറൂടെ സീറ്റിന്റെ മുകളില്‍ ബെഡ് അറേഞ്ച് ചെയ്തിരിക്കുന്ന രീതി. അത് ഇന്നാട്ടില്‍ അപൂര്‍വ്വമായിട്ടാണ് കണ്ടത്. സ്വദേശ് എന്ന സിനിമയില്‍ അത്തരത്തിലുള്ളതാണ് നായകന്‍ ഉപയോഗിക്കുന്നത്. പക്ഷെ കേരളത്തിലൊക്കെ പന്ന ഡിസൈനാണ് കണ്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ആര്‍.വി.പാര്‍ക്കുകളൊക്കെ വരാന്‍ ഇനിയും കാലമെടുക്കും. എന്നാലും ഓടിച്ച് നടക്കുകയും കിടക്കുകയുമെങ്കിലും ആവാമല്ലോ. അത്തരത്തൊലൊന്നില്‍ ഇന്ത്യ മൊത്തം കറങ്ങിയ ഒരു മലയാളിയെ എനിക്കറിയാം. കക്ഷി കൊടൈക്കനാലിലാണ് താമസം. 6 മാസം ഇന്ത്യ മൊത്തം കറങ്ങി നടന്നു കക്ഷി. അത്തരം ഒരു യാത്ര എന്റെ സ്വപ്നമാണ്. പറ്റുമെങ്കില്‍ ഈ ഫോട്ടോയില്‍ കാണുന്ന അതേ ആര്‍.വി.യുടെ ഡിസൈന്‍ എനിക്ക് സംഘടിപ്പിച്ച് തരൂ.
ഈ പോസ്റ്റിന് പെരുത്ത് നന്ദി.
ഇത് എന്തൊക്കെയാണ് വായാടി കാണുന്നത് ?????പറയാന്‍ വാക്കുകളില്ല .....അത്ര മനോഹരം.
WOW ....
HOW LUCKY U R ...
GREAT !!!!!!!!!!!
തുടക്കം അസ്സലായി...
എല്ലാം ഒന്നിനൊന്നു മികച്ച ചിത്രങ്ങള്‍..
എല്ലാവിധ ഭാവുകങ്ങളും
വായാടീ...... ആദ്യമായി ഫോട്ടോ ബ്ലോഗു കണ്ടു...... ഇഷ്ട്ടപ്പെട്ടു.... ഇനിയെന്താ വേണ്ടത്.... അഭിനന്ദനങ്ങള്‍........
ഇതെല്ലാം കണ്ട് തരിച്ചിരിക്കുകയാ... ഒന്നും പറയാനില്ല.... അമേരിക്ക കാണണമെന്ന് പണ്ട് മോഹം വന്നതാ.. പിന്നെ തീവ്രവാദവും പ്രശ്നങ്ങളും ഒക്കെ ആയപ്പോള്‍ അതങ്ങ് കുഴിച്ചിട്ടു....
അധികമില്ലെങ്കിലും ചില രാജ്യങ്ങളൊക്കെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. (എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കാര്യമാ. ഇങ്ങനെ മനോഹരമായ സ്ഥലങ്ങളിക്കുള്ള യാത്ര. അത് ലോകത്തിന്റെ എവിടെക്കാനെങ്കിലും)
ഇനിയിപ്പോള്‍ ഒന്ന് വായാടിയുടെ നാടിലേക്ക് പ്ലാന്‍ ചെയ്താലോന്നാലോചിക്കുക... പേടിക്കണ്ട.. ശല്യപ്പെടുത്താന്‍ "ഏഴയലത്ത്" ഞാന്‍ വരികേല. (മനസ്സമാധാനത്തോടെ എനിക്കുമിരിക്കാമല്ലോ)
കൊതിപ്പിച്ചു കളഞ്ഞില്ലേ ഇത്രയും സുന്ദരമായ ഫോട്ടോ കാണിച്ചു... ഇത്ര ഭംഗി ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല...... ഏഷ്യാനെറ്റിലെ സഞ്ചാരം യാത്ര വിവരണം മുടങ്ങാതെ കാണുന്ന ആളാ ഞാന്‍. കാരണം ഇത്തരം സ്ഥലങ്ങളോടുള്ള പ്രിയം നിമിത്തം.
ഇനി ഒരുപാട് ഇത്തരം വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു.. നല്ല ജീവനുള്ള, മനോഹരമായ ചിത്രങ്ങളോടെ.....
നിര്‍ദേശം : കമന്റിനായി നോക്കുമ്പോള്‍ പുതിയ പോപ് അപ്പ് വിന്‍ഡോ വരുന്നു..... ബ്ലോഗിലുള്ള പോലെ തന്നെ കമന്റ്സ് സെറ്റ് ചെയ്‌താല്‍ കുറച്ചു കൂടെ നന്നാവും... എന്തോ വേറിട്ട് നില്‍ക്കുന്ന പോലെ തോന്നുന്നു. ഒരു അരുചി.
R.V ഒരു സംഭവമാണ്. അതേല്‍ ഒരെണ്ണം വാങ്ങണം...നമ്മുടെ ഇന്ത്യ മുഴുവന്‍ കാണണം..ആഗ്രഹങ്ങളാ(വാടകയ്ക്ക് കിട്ടിയാലും മതി..അത്യാഗ്രഹമില്ല..).
ബൈക്ക്-ല്‍ പോകാന്‍ പറ്റിയാല്‍ ഭയങ്കര സന്തോഷം..പക്ഷെ നടുവൊടിയും..!!!
ആ താണ് പറക്കുന്ന മേഘങ്ങളുടെ പടമില്ലേ..അതാ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്. glider ഉം, ഒഴുകുന്ന മഞ്ഞു നദികളും, മഞ്ഞു മലകളും എല്ലാം കൂടി ഗംഭീരം.
വളരെ സന്തോഷം. പടങ്ങൾ ആസ്വദിച്ചു. ഇനിയും കാണുവാൻ ആഗ്രഹമുണ്ട്.
ഒരു യാത്രാ വിവരണം എഴുതാവുന്നതാണ്. നല്ല ഭാഷയും കൃത്യമായ നിരീക്ഷണങ്ങളും ഉള്ളപ്പോൾ എഴുതുകയാണ് വേണ്ടത്. പടങ്ങൾ എഴുത്തിന് സൂര്യശോഭ പകരും.
ശരിക്കും അസൂയ തോന്നുന്നു വായാടി...!!
എത്ര ഭംഗിയുള്ള സഥലങ്ങളാ ഇതൊക്കെ....
വായാടി ശരിക്കും ഭാഗ്യവതിയാ കെട്ടൊ...
നിരക്ഷരൻ പറഞ്ഞ പോലെ കാര്യങ്ങൾ ഒന്നു കൂടി വിശദമാക്കിയാൽ, ഒന്നു പരത്തി പറഞ്ഞാൽ ഇതൊരു സഞ്ചാര ബ്ലോഗ് ആകില്ലെ.....?
ഒന്നു പരിശ്രമിച്ചു നോക്കൂ....
അലാസ്കയുടെ കുളിര്‍മ്മ കുറച്ചൊക്കെ ഇവിടെയും കിട്ടി .
അതിമനോഹരമായിരിക്കുന്നു...
ഇതൊക്കെ നേരിട്ട് അനുഭവിക്കണമെങ്കില്‍ നല്ല ഭാഗ്യം വേണം. നല്ല നല്ല ചിത്രങ്ങള്‍. (അതിലൊരു പൂവ് ഞാന്‍ കട്ടെടുത്തു.) വിവരണം കുറച്ചേയുള്ളെങ്കിലും കൊതിപ്പിച്ചു. കുറച്ചുകൂടി എഴുതാമായിരുന്നു ആ പ്ലെയിന്‍ ലാന്‍ഡിംഗിനെ പറ്റിയൊക്കെ.
ഈ വായാടി തത്തയോട് മുഴുത്ത അസൂയ തോന്നുന്നു...
നയനാനന്ദകരം :)
കേരളം ദൈവത്തിന്റെ സ്വന്തം നാടാന്നുഎങ്കില്‍ അമേരിക്ക ദൈവം കനിഞ്ഞു അനുഗ്രഹിച്ച നാടാണ്. വായാടി അമേരിക്ക മുഴുവന്‍ കണ്ടു ഇതുപോലെ നല്ല pictures ഒക്കെ ഞങ്ങളോട് ഷെയര്‍ ചെയുക .
nalla chitrangal..
congrats
**വഷളന്‍, Prasanth Iranikulam, jyo, nunachi sundari, അളിയന്‍ = Alien, Pottichiri Paramu, സിനു, നിരക്ഷരന്‍, pinky, ചേച്ചിപ്പെണ്ണ്, Naushu, SULFI, വരയും വരിയും : സിബു നൂറനാട്, Echmukutty, വീ കെ, Raveena Raveendran, ഗീത, രവി, Kanchi, Dipin Soman.
ഈ ഫോട്ടോ ബ്ലോഗ് സന്ദര്‍ശിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
അല്ല! തത്തമ്മ ഇങ്ങനെ പറന്നു നടന്നു പോട്ടം പിടിക്കുവാണോ?
നന്നായിട്ടുണ്ട് കേട്ടോ ചിത്രങ്ങള്‍ ....കൊതിയാവുന്നു .....
ആ വണ്ടിയും കൊള്ളാം , ഇനി നാട്ടില്‍ വരുമ്പോള്‍ ഒരു RV കൊണ്ട് പോരെ , ഓരോരുത്തര് നാട്ടില്‍ വരുമ്പോള്‍ മാറി മാറി ഉപയഗിക്കാലോ എപ്പടി !
:))
So so beautiful photo's all ...
Thanks for sharing :-)
Greetings from The Netherlands
Anya :)
ആദ്യമായാ വായാടിയുടെ ഈ ബ്ലോഗില്‍ കയറുന്നത് ആ കാരവാനില്‍ ഇരുന്നു യാത്ര ചെയ്ത അനുഭൂതി
നേരിട്ടു കാണാൻ കൊതിപ്പിക്കുന്ന കാഴ്ചകൾ....
vayadeede photo blog innaa kaanunne.nalla photos.ishtaayi.:)
ഞാനിപ്പോഴാണ് ഇങ്ങിനെ ഒരു ബ്ലോഗ് കണ്ടെത്തിയത്. "വരയും വരിയിലും" എത്തിയപ്പോള്‍ അവിടെ കണ്ടാണ് ഇവിടെയെത്തിയത്.
വിവരണങ്ങളടങ്ങിയ ഫോട്ടോകള്‍ കണ്ടപ്പോള്‍ കൊതി തോന്നി.
പൂക്കളുടെ പ്രത്യേകത കൂടുതല്‍ ആകര്‍ഷിച്ചു.
ഭാവുകങ്ങള്‍.
nalla vivaranavum, manoharamaya photokalum...... othiri ishttamayi.....
മനസ്സിന്റെ ഒരു കോണ് അവിടെ ഉപേക്ഷിച്ചു പോന്നതു പോലെ ..
എന്റെയും..
സൂപ്പര്‍ ചിത്രങ്ങള്‍.
ശരിക്കും കൊതിപ്പിച്ചു കളഞ്ഞല്ലോ..
എന്റെ ക്യാമറയും തൂക്കി അങ്ങു വന്നാലോ എന്നു തോന്നിപ്പോയി..
അതി മനോഹര ചിത്രങ്ങള്‍ ഹൃദ്യമായ വിവരണം..
വായാടീ..ഈ വായാടിത്തം കേള്‍ക്കനും കാണാനും സുഖം !
കുറച്ചു കൂടി വിവരണം നല്‍കാമായിരുന്നു.
എല്ലാ വിധ ആശംസകളും ....
സുന്ദരം. അതി സുന്ദരം ഈ കാഴ്ചകള്‍.
സൂപ്പർ ഫോട്ടോസ്. വിവരണവും നന്നായി.
ഈ പോസ്റ്റിനും, ഇത് പോസ്റ്റാനുള്ള മനസിനും, ഇതിലെ പടങ്ങള്‍ക്കും നന്ദി:)
ഫോട്ടോ ബ്ലോഗില്‍ പുതിയ പോസ്റ്റ് ഇടാന്‍ എന്താ ഇനിയും വൈകിയ്ക്കുന്നത് തത്തമ്മേ ?
**Readers Dais- OK ഇനി നാട്ടില്‍ വരുമ്പോള്‍ ഒരു RV കൊണ്ടുവരാം കേട്ടോ. :) , Anya, ഹംസ, നനവ്, sayanora, പട്ടേപ്പാടം റാംജി, jayarajmurukkumpuzha, കുമാരന്‍ | kumaran, നൗഷാദ് അകമ്പാടം, ഇസ്മായില്‍ കുറുമ്പടി ( തണല്‍), Akbar, വശംവദൻ, അരുണ്‍ കായംകുളം, pinky.
"മഞ്ഞു മലകള്‍" കാണുകയും, അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും നല്‍കി എന്നെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
പിങ്കി, നാളെ ഞാന്‍ "ചിത്രഗീതം" എന്ന പുതിയ പോസ്റ്റ് ഇടുന്നുണ്ട്.
പോട്ടംസ് കൊള്ളാം കേട്ടോ ചിത്രകാരിണി... ആ വണ്ടി ഒരെണ്ണം കിട്ടിയിരുന്നുവെങ്കില് നാട്ടില് വാടകക്ക് ഓടിക്കാമായിരുന്നു :)
നല്ല സ്ഥലം കാണുവാനാകില്ലല്ലൊ എന്ന് ഓര്ക്കുമ്പോ ഒരു നിരാശ, ന്തായാലും ഞങ്ങള്ക്ക് വേണ്ടി അവിടെ രണ്ട് കണ്ണുകളിതെല്ലാം കാണുന്നുണ്ടല്ലോ അതില് സന്തോഷം
**Pd-
"ചിത്രകാരിണി" ഹ..ഹ..ഈ സംബോധന കൊള്ളാം. ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ഞാന്‍ വരവു വെച്ചിരിക്കുന്നു. കൂടെ തന്ന പ്രോല്‍സാഹനവും..:)
എന്റമ്മോ..
കണ്ടും
കൊതിമൂത്തിട്ടും ..
അസൂയ പെരുത്തിട്ടും..
മിണ്ടാന്‍ വയ്യാതായിട്ടു
ഓടി പ്പോകുന്നു....
ആരും ഇല്ലാത്തപ്പം പിന്നെ വരാം!..
@സജി- താങ്ക്സ്. ഫോട്ടോസ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ഒരു അലാസ്കന്‍ സ്വപ്നത്തിനെ കുറിച്ച ഞങ്ങള്‍ എഴുതിയിരുന്നു. (പൂക്കാതെ പോവുമോ എന്ന് പേടിയുള്ള മനോഹര സ്വപ്നം.) The Proposal എന്ന പടം കണ്ടതോട് കൂടി അത് കൂടി. Into the wild കണ്ടപ്പോ ശക്തിയായി. ദാ ഇതും കൂടി കണ്ടതോടെ കലശലായി... അണ്‍സഹിക്കബള്‍ വായാടി അണ്‍സഹിക്കബള്‍... ആ ബസ് കണ്ടപ്പോ Into the wild -ലെ Emile Hirsch നേം അലാസ്കയില്‍ മൃതിയടഞ്ഞ ഒന്നും ആഗ്രഹിക്കാത്ത പാവം
Christopher McCandless -നേം ഓര്‍മവന്നു..
ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്നൊക്കെ പറയുന്ന പോലെ.....വീണ്ടും ജനിക്കാന്‍ ഒരു മോഹം...
No Ceiling For My Love
Comes the morning
When I can feel
That there's nothing left to be concealed
Moving on a scene surreal
No, my heart will never
Will never be far from here
Sure as I am breathing
Sure as I'm sad
I'll keep this wisdom in my flesh
I leave here believing more than I had
And there's a reason I'll be
A reason I'll be back
As I walk
The Hemisphere
I've got my wish
To up and disappear
I've been wounded
I've been healed
Now for landing I've been
Landing *I've been* cleared
Sure as I'm breathing
Sure as I'm sad
I'll keep this wisdom
In my flesh
I leave here believing
More than I had
This Love has got
No Ceiling...
Vaayadiyude sthlam waste aakiyathinu kshamikkuka...
Hi,
Saw you photo blog / post
Excellent
Regards
Waltaire Joseph
എന്താ ഭംഗി! മയങ്ങി പോയി..
അലാസ്കയിൽ മീൻ പിടിക്കാൻ പോകുന്ന ബോട്ടുകളിൽ ജോലിക്കായി മലയാളികൾ പോകുന്നതായി കേട്ടിട്ടുണ്ട്. അങ്ങനെ ആരെയെങ്കിലും കണ്ടുമുട്ടിയോ?
അലക്കി പൊളിച്ചു കേട്ടൊ അലാസ്‌കയില്‍ പോക്ക് ഒപ്പം കാരവൻ കാരണവരേയും കുറിച്ച് കലക്കീട്ടാാ..
നല്ല പടങ്ങള്‍... നല്ല വിവരണം.... ഉഗ്രന്‍...
ഹും ഇതൊക്കെ അണ്‍സഹിക്കബീള്‍..
ചുമ്മാ കൊതിപ്പിക്കാനിറങ്ങിയേക്കുവാ...
ഹൊ! മനോഹരമായ ഫോട്ടൊസ്! ഇതിന് പ്രതികാരമായി ഇന്ത്യന്‍ അന്റാര്‍ട്ടിക് എക്സ്പഡീഷനില്‍ പോകാന്‍ ഞാന്‍ അപ്ലൈ ചെയ്തിട്ടുണ്ട്! അന്റാര്‍ട്ടിക്കയിലെ ഫൊട്ടോസ് പോസ്റ്റ് ചെയ്യും!:(
Wonderful... vayadi maathramalla ennariyunnathil santhosham!
I could not believe the beauty of alaska.The flowers are marvellous.Only god can create them in such dull iceburg area.
Vayadi says that Glaziers are slowly falling rivers and how can people stay on them for days?
dear Vayadi pl. do make more trips to various other places and put in your blog.WE are greatly indebted to you for your wonderful blog.pl.give more description also.
vaayadi...ethu panayil olichirikkunnu
thathamma....Ente lokam
Post a Comment